agri

അടൂർ : നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും കാർഷിക പരിശീലനവും നടത്തി. നഗരസഭാ ചെയർമാൻ ഡി. സജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ദിവ്യ റജി മുഹമ്മദ് അദ്ധ്യക്ഷയായിരുന്നു. നഗരസഭാ സ്ഥിരംസമിതി അദ്ധ്യക്ഷൻ അജി പി.വർഗീസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റോഷൻ ജോർജ്, കൗൺസിലർമാരായ കെ.മഹേഷ് കുമാർ, അപ്സരാസനൽ, ബിന്ദുകുമാരി, ഗോപാലൻ, അനിതാദേവി, അനു വസന്തൻ, ശ്രീജ ആർ.നായർ, കൃഷി അസിസ്റ്റന്റുമാരായ പ്രസാദ്, പി.ആർ.രഞ്ജിത്ത്, ജി.സ്മിത എന്നിവർ പ്രസംഗിച്ചു.