വള്ളിക്കോട് : എസ്.എൻ.ഡി.പി യോഗം 81-ാം നമ്പർ വള്ളിക്കോട് ശാഖയുടെയും കാരുണ്യ ഐ കെയർ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വള്ളിക്കോട് പി.ഡി.യു.പി സ്കൂളിൽ തിമിര നിർണയവും നേത്ര പരിശോധനാ ക്യാമ്പും നടക്കും. യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.എൻ. ശ്രീദത്ത് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ഡി. അനിൽ കുമാർ ബോധവൽകരണ സന്ദേശം നൽകും. തിമിര ശസ്ത്രക്രിയയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ ജില്ലാ അന്ധതാ നിവാരണ സമിതിയുടെ സഹായത്തോടെ സൗജന്യമായി ശസ്ത്രക്രിയ ചെയ്യും. പുതുക്കിയ ആരോഗ്യ ഇൻഷ്വറൻസ് കാർഡുള്ളവർക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും.