കാ​ര​യ്​ക്കാ​ട് : പാ​റ​യ്​ക്കൽ കോ​ണ​ത്ത് മ​ഹാ​ദേ​വീ ന​വ​ഗ്ര​ഹ ക്ഷേ​ത്ര​ത്തിൽ 5-ാ​മ​ത് പു​നഃ​പ്ര​തി​ഷ്ഠാ വാർ​ഷി​ക​വും വ​ട​ക്ക് പു​റ​ത്ത് വ​ലി​യ ഗു​രു​തി​യും ഞാ​യ​റാ​ഴ്​ച ന​ട​ക്കും. അ​ഷ്ട​ദ്ര​വ്യ മ​ഹാ ഗ​ണ​പ​തി ഹോ​മം, അ​ന്ന​ദാ​നം, ദീ​പാ​രാ​ധ​ന, രാ​ത്രി 8 ന് വ​ലി​യ ഗു​രു​തി തു​ട​ങ്ങി​യ​വ​യാ​ണ് ച​ട​ങ്ങു​കൾ. ക്ഷേ​ത്രം ത​ന്ത്രി പ​റ​മ്പൂ​രി​ല്ല​ത്ത് എൻ നാ​രാ​യ​ണൻ ഭ​ട്ട​തി​രി​പ്പാ​ടി​ന്റെ​യും മേൽ​ശാ​ന്തി പി. എൻ ഹ​രി​ദാ​സ് ശാ​ന്തി​ക​ളു​ടെ​യും കാർ​മ്മി​ക​ത്വ​ത്തിലാ​ണ് ച​ട​ങ്ങു​കൾ.