udf-kerala

പത്തനംതിട്ട : മുഖ്യമന്ത്രിയുടെ സ്വർണ്ണക്കടത്ത് ആരോപണം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും രാഹുൽ ഗാന്ധി എം.പി ഓഫീസ് ആക്രമണത്തിലും കോൺഗ്രസ് ഓഫീസുകൾ അടിച്ചുതകർത്ത് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നതിലും പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ രണ്ടിന് രാവിലെ 10ന് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും. അബാൻ ജംഗ്ഷനിൽ മാർച്ച് ആരംഭിക്കും. കളക്ട്രേറ്റിന് മുമ്പിൽ നടക്കുന്ന ധർണ്ണ സി.പി ജോൺ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ കോൺഗ്രസ് ഘടക കക്ഷിനേതാക്കൾ സംസാരിക്കും.