പത്തനംതിട്ട: ദീർഘകാലം അഖിലഭാരത അയ്യപ്പ സേവാ സംഘത്തിന്റെ സെക്രട്ടറിയായും ശബരിമല, പമ്പ, എരുമേലി തുടങ്ങിയ ക്യാമ്പുകളിൽ സംഘത്തിന്റെ ക്യാമ്പ് ഓഫീസറായും പ്രവർത്തിച്ചിരുന്ന രാജീവ് കോന്നിയുടെ നിര്യാണത്തിൽ അയ്യപ്പ സേവാ സംഘം അനുശോചിച്ചു. അയ്യപ്പസേവാസംഘത്തിന്റെ എല്ലാ ക്യാമ്പുകളിലും ഹെഡ് ഓഫീസുകളിലും ഒരാഴ്ച ദുഃഖാചരണം നടത്തും. 3ന് തൃശൂരിൽ നടത്താനിരുന്ന സംസ്ഥാന കൗൺസിൽ യോഗം മാറ്റിവച്ചതായും അഖലേന്ത്യ ജനറൽ സെക്രട്ടറി കാലടി വേലായുധൻ നായർ അറിയിച്ചു.