
പത്തനംതിട്ട : സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യമുള്ള മെഡിക്കൽ, നഴ്‌സിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് കോഴ്‌സുകളിൽ ഡിപ്ലോമ, ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15. വിശദവിവരങ്ങൾക്ക് ഫോൺ : 9048110031, 8281114464. വെബ്‌സൈറ്റ് : www.srccc.in