
പത്തനംതിട്ട : നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗശൂന്യമായ ആഹാര പദാർത്ഥങ്ങൾ പിടിച്ചെടുത്തു. പിഴ ഈടാക്കുന്നതിന് നോട്ടീസ് നൽകി. വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഇന്നലെ 16 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 8 സ്ഥാപനങ്ങളിൽ നിന്നാണ് പഴയതും ഉപയോഗശൂന്യവുമായ ആഹാരസാധനങ്ങൾ കണ്ടെത്തിയത്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതും ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങൾ വിൽക്കുന്നതുമായ എല്ലാ സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യകാര്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ജെറി അലക്‌സ് അറിയിച്ചു.