പള്ളിക്കൽ: ആർ.രഞ്ജിനി എഴുതിയ പള്ളിക്കലപ്പൻ എന്ന പുസ്തകത്തിന്റെ ചർച്ചയും പ്രതിഭകൾക്ക് ആദരവും ഇന്ന് വൈകിട്ട് 4ന് അടൂർ ഗോപാലകൃഷ്ണന്റെ ജന്മ ഗൃഹമായ പള്ളിക്കൽ മേടയിൽ വീട്ടിൽ നടക്കും എം.ആർ.നാരായണനുണ്ണിത്താൻ അദ്ധ്യക്ഷത വഹിക്കും. കെ.എൻ.ശ്രീകുമാർ പുസ്തക പരിചയം നടത്തും. അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകൻ ആർ.സുകുമാരൻ, സാഹിത്യകാരൻ ഡോ. പഴകുളം സുഭാഷ്, തെങ്ങമം ഗോപകുമാർ, മാദ്ധ്യമ പ്രവർത്തകരായ പി.ബി. ഹരിപ്രിയ, ആര്യ ആർ .ദേവൻ, അർച്ചന. എസ് എന്നിവരെ ഏഷ്യാനെറ്റ് ചീഫ് കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ അടൂർ ആദരിക്കും. സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ്ജി മുഖ്യാതിഥിയാകും. പി.ബി. ഹരിപ്രിയ അർച്ചന എസ് ആര്യ വി.ദേവൻ എന്നിവർ ചർച്ച നടത്തും. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് ,തോപ്പിൽ ഗോപകുമാർ ,കെ.ബി.രാജശേഖര കുറുപ്പ് ,എം.രാജേഷ് ,കെ.ജി. ജഗദീശൻ ,സുപ്രഭ ,സി. ആർ ദിൻ രാജ് ഉണ്ണികൃഷ്ണനുണ്ണിത്താൻ ,വിമൽ കൃഷ്ണൻ എന്നിവർ പങ്കെടുക്കും. ശിലാമ്യൂസിയം, തുവയൂർ ശ്രീബോധി ബുക്സ്, അടൂർ എന്നിവരാണ് സംഘാടകർ.