car
അപകടത്തിൽപ്പെട്ട കാർ

തിരുവല്ല: നിയന്ത്രണംവിട്ട കാർ മതിലിലിടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. അയിരൂർ നോർത്ത് ചെറിയപറമ്പ് അശ്വതിയിൽ സി.സി രാജന്റെ ഭാര്യ വിജയമ്മ (57) യ്ക്കാണ് പരിക്കേറ്റത്. ടി.കെ. റോഡിലെ വള്ളംകുളം പാടത്തുപാലത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് അപകടം. ഇരവിപേരൂർ ഭാഗത്ത് നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് തിരുവല്ലയിലെ അഗ്നിരക്ഷാ സേനയെത്തി കാർ റോഡിൽ നിന്ന് മാറ്റി. തലയ്ക്ക് സാരമായി പരിക്കേറ്റ വിജയമ്മയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന രാജൻ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.