തിരുവല്ല: തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ പുളിക്കീഴിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു. പെരിങ്ങര ശങ്കരപ്പള്ളിൽ വീട്ടിൽ ഗോകുൽ ഗോപകുമാർ (23) നാണ് പരിക്കേറ്റത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം ഇന്നലെ ഉച്ചയ്ക്ക് മൂന്നിനാണ് സംഭവം. സാരമായി പരിക്കേറ്റ ഗോകുലിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് തടസപ്പെട്ട ഗതാഗതം പുളിക്കീഴ് പൊലീസെത്തിയാണ് പൂർവസ്ഥിതിയിലാക്കിയത്.