 
തിരുവല്ല; തുകലശേരി സി.എസ്ഐ. ബധിര വിദ്യാലയത്തിൽ പ്രതിഭാ സംഗമം നടത്തി. സി എസ് ഐ മദ്ധ്യകേരള മഹായിടവക മുൻ അദ്ധ്യക്ഷൻ ബിഷപ്പ് തോമസ് സാമുവൽ ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് ഇടവക വികാരി റവ അലക്സ് പി.ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സജി ജോൺ, ബർസാർ ടോം ജെ.സക്കറിയ, ടി.എം.ജി. ജി, പ്രിൻസിപ്പൽ റീന വർഗീസ്, ഹെഡ്മിസ്ട്രസ് സുഷ സൂസൻ ജോർജ്, സ്റ്റാഫ് സെക്രട്ടറി റോയി വർഗീസ്, അനിൽ പി ജേക്കബ് എന്നിവർ പ്രസംഗിച്ചു.