
പന്തളം : പ്ലാസ്റ്റിക് നിരോധനത്തിന് ആറുമാസം കൂടി സമയമനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എ.ജെ.ഷാജഹാൻ അദ്ധ്യക്ഷതവഹിച്ചു . ജി.എസ്.ടി കൗൺസിൽ തീരുമാനങ്ങൾ നിരാശാജനകമാണെന്നും വ്യാപാര മേഖലയെ തകർക്കുന്ന നിലപാടിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവുഹാജി പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.കെ.തോമസ്കുട്ടി, അഹമ്മദ് ഷെരീഫ്, കെ.ഇ.മാത്യു, കൂടൽ ശ്രീകുമാർ, എ.നൗഷാദ് റാവുത്തർ, പ്രസാദ് ആനന്ദഭവൻ, എം.സലിം, ആർ.അജയകുമാർ, വിനോദ് സെബാസ്റ്റിയൻ, എൻ.എം.ഷാജഹാൻ, സാൻലി അലക്സ്, ജി.തോമസ്കുട്ടി, വി.എം.സദാശിവൻ പിള്ള, സി.വി.മാത്യു, വി.അംബുജാക്ഷൻ, കെ.എം. മോഹൻകുമാർ, കലഞ്ഞൂർ ശ്രീകുമാർ, വി.എസ്.ഷജീർ എന്നിവർ പ്രസംഗിച്ചു.