പത്തനംതിട്ട: ജില്ലയിലെ ബാലസദനങ്ങളിൽ നടക്കുന്ന ദുരൂഹമരണത്തിലും പീഡനത്തിലും പട്ടികജാതി കുട്ടികളോട് കാണിക്കുന്ന വിവേചനത്തിലും സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ മാർച്ചും ധർണയും നടത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി കെ. സോമപ്രസാദ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ എം ഗോപി അദ്ധ്യക്ഷത വഹിച്ചു.

സി.പി.എം ജില്ലാ സെക്രട്ടറി കെ. പി ഉദയഭാനു, പി.കെ.എസ് സംസ്ഥാന പ്രസിഡന്റ്‌ വണ്ടിതടം മധു, പി. ആർ. പ്രദീപ്, കെ. കുമാരൻ, സി.എൻ രാജേഷ്, കെ.വിശ്വംഭരൻ, വി .ജി ശ്രീവിദ്യ എന്നിവർ പ്രസംഗിച്ചു.