cpi-
സി.പി.ഐ തേവലക്കര നോർത്ത് ലോക്കൽ സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ചവറ: സി.പി.ഐ തേവലക്കര നോർത്ത് ലോക്കൽ സമ്മേളനം ലൂയിസ് ആന്റണി നഗറിൽ സംസ്ഥാന കൗൺസിൽ അംഗം ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജയരാജ്, ബിജി പീറ്റർ, എൻ.മനു എന്നിവരുടെ പ്രിസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. മുതിർന്ന അംഗം
കെ.കെ. രാഘവൻ പതാക ഉയർത്തി. എം.ഷൗക്കത്ത് സ്വാഗതം പറഞ്ഞു. രക്തസാക്ഷി പ്രമേയം ശ്രീകുമാറും അനുശോചന പ്രമേയം കെ.വി.അനിലും അവതരിപ്പിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി മഠത്തിൽ രാജു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം ഐ.ഷിഹാബ്, മണ്ഡലം സെക്രട്ടറി പി.ബി.രാജു, അസി.സെക്രട്ടറി അനിൽ പുത്തേഴം, സെക്രട്ടേറിയറ്റ് അംഗങ്ങളായ അഡ്വ. പി.ബി.ശിവൻ, ടി.എ. തങ്ങൾ, എസ്.സോമൻ, വി. ജ്യോതിഷ്കുമാർ, അഡ്വ. ഷാജി എസ്. പള്ളിപ്പാടൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ രവീന്ദ്രൻ പിള്ള, കെ.ആർ. ധനലക്ഷ്മി എന്നിവർ സംസാരിച്ചു.
സമ്മേളനത്തോടനുബന്ധിച്ചു നടന്ന ഷട്ടിൽ ടൂർണമെന്റ് ജില്ലാ പഞ്ചായത്ത് അംഗം എസ്.സോമനും അർജ്ജുൻ മഠത്തിൽ നയിച്ച കൊടിമര ജാഥ അശോകപ്പണിക്കറും ഉദ്ഘാടനം ചെയ്തു. സമ്മേളന നഗറിൽ
ആർ. അരുൺ ചന്ദ്രൻ ഏറ്റുവാങ്ങി. കല്ലേലിഭാഗം ഇസ്മയിൽ കുഞ്ഞിന്റെ സ്മൃതികുടീരത്തിൽ നിന്ന് ശശിധരൻ പിള്ള നയിച്ച പതാക ജാഥ ആസ്യാ ബീവി ഉദ്ഘാടനം ചെയ്തു. സമ്മേളന നഗറിൽ അശോകൻ ബി.നായർ ഏറ്റുവാങ്ങി. അരിനല്ലൂർ നാണു ആശാന്റെ സ്മൃതികുടീരത്തിൽ നിന്ന് രാധാമണി നയിച്ച ബാനർ ജാഥ ഓമന ഉദ്ഘാടനം ചെയ്തു. സമ്മേളന നഗറിൽ സുജയകുമാരി ഏറ്റുവാങ്ങി. സെക്രട്ടറിയായി മഠത്തിൽ രാജുവിനേയും അസി.സെക്രട്ടറിയായി രജീഷിനേയും തിരഞ്ഞെടുത്തു.