megala-camp
അഖിലകേരള ഹെറിഡിറ്ററി ആർട്ടിസാൻസ് യൂണിയൻ കരുനാഗപ്പള്ളി മേഖല ക്യാമ്പ് സി.ആർ.മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: അഖിലകേരള ഹെറിഡിറ്ററി ആർട്ടിസാൻസ് യൂണിയൻ (എ.കെ.എച്ച് .എ .യു ) കരുനാഗപ്പള്ളി മേഖല ക്യാമ്പ് കരുനാഗപ്പള്ളി ടൗൺ ക്ലബിൽ സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഭദ്രദീപം തെളിച്ചു. ഹാന്റി ക്രാഫ്റ്റ് പ്രൊമോഷൻ ഓഫീസർ കെ.ആർ. ലെനിൻരാജ് അദ്ധ്യക്ഷനായി. കെ.എ.എച്ച്.എ.യു കോ-ഓർഡിനേറ്റർ സുനിത അശോകൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ ബിജുക്വഷ്ണ, നഗരസഭ വൈസ് ചെയർപേഴ്സൺ സുനിമോൾ, കൗൺസിലർമാരായ എം.അൻസാർ, ശാലിനി കെ.രാജീവൻ, കെ.എ.എച്ച്.എ. യു കോട്ടയം ജില്ലാ കോ-ഓർഡിനേറ്റർ പി.ജി.വേണു, സുനിൽവള്ളിക്കാവ് എന്നിവർ സംസാരിച്ചു.അശോക് വള്ളിക്കാവ് നന്ദി പറഞ്ഞു.