puliyoor-
പുലിയൂർവഞ്ചിമേക്ക് 426-ാം നമ്പർ എസ് എൻ ഡി പി ശാഖാ യോഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പ്രാർത്ഥന സമിതി രൂപീകരണ യോഗം കരുനാഗപ്പള്ളി യൂണിയൻ വനിത സംഘം സെക്രട്ടറി മധുകുമാരി ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: എസ്.എൻ.ഡി.പി പുലിയൂർ വഞ്ചിമേക്ക് 426-ാം നമ്പർ ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥന സമിതി രൂപീകരിച്ചു. ഗുരു ക്ഷേത്രാങ്കണത്തിൽ ചേർന്ന യോഗം കരുനാഗപ്പള്ളി യൂണിയൻ വനിത സംഘം സെക്രട്ടറി

മധുകുമാരി ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം പ്രസിഡന്റ് സി. സേതു അദ്ധ്യക്ഷനായി. യൂണിയൻ വനിത സംഘം പ്രസിഡന്റ് അംബികദേവി മുഖ്യാതിഥിയായി.ശാഖാ യോഗം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിജു, രമേശൻ എന്നിവർ സംസാരിച്ചു. ശാഖാ യോഗം സെക്രട്ടറി രാജീവൻ മുണ്ടപ്പള്ളിൽ സ്വാഗതവും വൈസ് പ്രസിഡന്റ് എൻ.ഗംഗാധരൻ നന്ദിയും പറഞ്ഞു.