 
കുന്നിക്കോട് : കൊല്ലം ജില്ലാ പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക സൈഡ് വീലോടുകൂടിയ സ്കൂട്ടറുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അനന്തു പിള്ള തലവൂർ ഗ്രാമപഞ്ചായത്തിലെ അലക്കുഴി വാർഡിൽ സുനിൽ പി.കോശിക്ക് സ്കൂട്ടർ കൈമാറി. തലവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.കലാദേവി, വാർഡംഗം നിഷ, സി.എസ്.സുരേഷ് കുമാർ, ആർ.വിജയൻ തുടങ്ങിയവർ പങ്കെടുത്തു.