 
കരുനാഗപ്പള്ളി: സാമൂഹ്യ പരിഷ്‌കർത്താവും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ.വി. വി. വേലുക്കുട്ടി അരയന്റെ 53-ാം ചരമ വാർഷിക ദിനാചരണം ചെറിയഴീക്കലിൽ നടന്നു. സ്മൃതിമണ്ഡപത്തിൽ രാവിലെ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം സി.ആർ. മഹേഷ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വസന്തരമേശ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ്,ഡി.ചിദംബരൻ, അനിൽ വി. നാഗേന്ദ്രൻ, ബി. വേണു, ശശിധരൻ, സത്യരാജൻ,ജയൻ നമ്പിശ്ശേരിൽ തുടങ്ങിയവർ സംസാരിച്ചു.