photo-
പോരുവഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ 1995 ബാച്ച്കാരുടെ സംഗമവും അദ്ധ്യാപകരെ ആദരിക്കലും സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചപ്പോൾ

പോരുവഴി : പോരുവഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ 1995 ബാച്ച്കാരുടെ സംഗമവും അദ്ധ്യാപകരെ ആദരിക്കലും സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു. പത്മജ ഉദ്ഘാടനം ചെയ്തു. ഇന്ദുലേഖ അദ്ധ്യക്ഷയായി. പ്രമീള കുമാരി , ശക്തി കുമാർ , അരുൺ കുമാർ , റെജി ജോൺ , സി.എം.ഷൈജു, അം ജിത്ത് ഖാൻ , അംബിക, റാണി, റ്റി.എസ് ജലീൽ എന്നിവർ പങ്കെടുത്തു. അദ്ധ്യാപകരായ പത്മജ , ഗീത എന്നിവർ ആദരവ് ഏറ്റുവാങ്ങി. സീന സ്വാഗതവും എം.നിസാമുദ്ദീൻ നന്ദിയും പറഞ്ഞു.