കടയ്ക്കൽ : പുകയില വിരുദ്ധ ദിനാചരണത്തിൽ ചടയമംഗലം ഹരിശ്രീ ലഹരി മോചന കേന്ദ്രം,അസീസിയ ദന്തൽ കോളേജ് , ചടയമംഗലം ജഡായു ലയൺസ്‌ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽൽ നടന്ന പ്രചാരണ റാലി ,ലഘുലേഖ വിതരണം ,പ്രതിജ്ഞ ചൊല്ലൽ എന്നിവയ്ക്ക് ചടയമംഗലം എക്‌സ്‌സൈസ് സബ് ഇൻസ്‌പെക്ടർ അനീർഷ നേതൃത്വം നൽകി. തെരുവ് നാടകം,ബോധവത്കരണ ക്ലാസ് എന്നിവ ചടയമംഗലം പൊലീസ് സബ് ഇൻസ്‌പെക്ടർ മനീഷിന്റ നേതൃത്വത്തിൽ നടന്നു. എ.എസ്.ഐ സച്ചിൻ , ചടയമംഗലം ജഡായു ലയൺസ്‌ ക്ലബ് പ്രസിഡന്റ് രാജീവ് ,ഹരിശ്രീ ഹോസ്പിറ്റൽ എം.ഡി ഡോ. സജീവ്,അസീസിയ ദന്തൽ കോളേജിലെ ഡോ. ആരതി എന്നിവർ ആശംസ പ്രസംഗം നടത്തി.
തുടർന്ന് സൗജന്യ ദന്ത പരിശോധനയും ഡോ.അമിതാഷ് (സൈക്യാട്രിസ്റ്റ് ) 'പുകയിലയും പ്രകൃതി സംരക്ഷണവും 'എന്ന വിഷയത്തെക്കുറിച്ച് സെമിനാറും നടത്തി .