
കൊല്ലം: കേരള ചിത്രകലാ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "രാത്രി വര 2022 " സംഘടിപ്പിച്ചു. യാത്ര, ചിത്രകലാ ക്യാമ്പ്, ചിത്രപ്രദർശനം, കലാപ്രതിഭകളെ ആദരിക്കൽ, ചിത്രരചനാ മത്സരം എന്നിവ നടന്നു. തിരഞ്ഞെടുക്കപ്പെട്ട 16 പ്രതിനിധികൾ പള്ളിമൺ എം.വി. ദേവൻ കലാഗ്രാമത്തിൽ നിന്ന് മുട്ടറ മരുതിമല സന്ദർശിച്ചു. മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ലളിതകലാ അക്കാഡമി അവാർഡ് നേടിയ കെ.ബി.ഷജിത്ത്, സ്മിത.എം.ബാബു. എന്നിവരെ ആദരിച്ചു. ആശ്രാമം 8 പോയിന്റ് ആർട്ട് കഫെയിൽ നടക്കുന്ന ചിത്രപ്രദർശനം 12ന് സമാപിക്കും. പ്രസിഡന്റ് ബൈജു പുനുക്കൊന്നൂർ, സെക്രട്ടറി, ബി.പ്രജു, വിനു മാധവ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.