കരുനാഗപ്പളി: നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ലോക സൈക്കിൾ ദിനം ആചരിക്കുന്നു. പന്മന മനയിൽ ഫുട്ബാൾ അസോസിയേഷൻ, പന്മന മനയിൽ ഹയർസെക്കൻഡറി സ്കൂൾ സ്റ്റുഡൻസ് പൊലീസ് കേഡറ്റ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 9.30ന് ഇടപ്പള്ളികോട്ടയിൽ ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ നിർവഹിക്കും. ചവറ എസ്.എച്ച്.ഒ നിസ്സാമുദ്ദീൻ, എൻ.വൈ.കെ ജില്ലാ ഓഫീസർ നിപുൺ ചന്ദ്രൻ , ജില്ലാപഞ്ചായത്ത് അംഗം അഡ്വ: സി.പി സുധീഷ് കുമാർ, എന്നിവർ പങ്കെടുക്കും. ഇതിന്റെ ഭാഗമായി ഇടപ്പള്ളിക്കോട്ടയിൽ നിന്ന് പന്മന മനയിൽ വരെ സൈക്കിൾ റാലിയും സംഘടിപ്പിക്കും.