mohanan-52

തഴവ: കുറുകെ ചാടിയ തെരുവുനായയെ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ക്ഷീര കർഷകൻ മരിച്ചു. തഴവ മണപ്പള്ളി വടക്ക് മോഹനഭവനിൽ (മാധേവൻ വീട്) മോഹനനാണ് (52) മരിച്ചത്.

കഴിഞ്ഞദിവസം പുലർച്ചെ 6.30 ഓടെ പാവുമ്പ പറമ്പത്ത് കുളങ്ങര ക്ഷേത്രത്തിന് കിഴക്ക് കുട്ടപ്പൻ ജംഗ്ഷനിലായിരുന്നു അപകടം. ഉടൻ നാട്ടുകാർ മോഹനനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തലയിലേറ്റ പരിക്ക് ഗുരുതരമായതിനാൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. ഭാര്യ: കല. മക്കൾ: പാർത്ഥൻ, കീർത്തി.