പത്തനാപുരം : കേരളാ കോൺഗ്രസ് (എം ) പത്തനാപുരം നിയോജകമണ്ഡലം പ്രതിനിധി സമ്മേളനവും തിരഞ്ഞെടുപ്പും നടന്നു. നിയോജകമണ്ഡലം റിട്ടേണിംഗ് ഓഫീസർ അഡ്വ. പ്രകാശ് പഞ്ഞിക്കാരൻ അദ്ധ്യക്ഷനായി. പ്രതിനിധി സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി കക്കാട്, പാർട്ടി ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ , സജി ജോൺ കുറ്റിയിൽ, അനിൽ പട്ടാഴി, വി. എം. മോഹനൻ പിള്ള, പി.ജോൺ കരിക്കം, അഡ്വ. രഞ്ജിത് തോമസ്,ആർ. ആരോമലുണ്ണി,കെ. വൈ. സുനെറ്റ്, അഡ്വ.എൽ. തോമസ്, മുഹമ്മദ് കാസിം, മുഹമ്മദ് നാദിർഷാ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: മാങ്കോട് ഷാജഹാൻ (പ്രസിഡന്റ്), ആർ .ആരോമലുണ്ണി , വി.സുരേഷ് (വൈസ് പ്രസിഡന്റുമാർ),
മുഹമ്മദ് നദിർഷാ,രാജൂ മാത്യു, എം.ഷാഹുൽ, കെ. പി. രാജൻ, ബിജു ജോർജ് , എം.ടി. വർഗീസ്, റെജി ചെങ്കിലാത്ത് (ജനറൽ സെക്രട്ടറിമാർ ), കെ.എ.ഏബ്രഹാം പള്ളിതോപ്പിൽ (ട്രഷറർ).