ഓച്ചിറ: ക്ലാപ്പന അക്ഷരപ്പുര ഗ്രന്ഥശാല വാർഷികം കാപെക്സ് ചെയർമാൻ എം. ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എ. അനു അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യ പ്രഭാഷണവും അക്ഷരപ്പുര മാസികയുടെ പ്രകാശനവും നിർവഹിച്ചു. യുവസാഹിത്യകാരൻ ഷാബു എസ്. ധരന്റെ 'പൊട്ടിത്തെറിക്കുന്ന നക്ഷത്രങ്ങൾ' എന്ന കഥാസമാഹാരം സാഹിത്യകാരൻ എം. കെ. ഹരികുമാർ പ്രകാശനം ചെയ്തു. വിവിധ മേഖലകളിൽ പ്രതിഭകളായ വി. വിജയകുമാർ, ഷാബു എസ്. ധരൻ, നന്ദകുമാർ വള്ളിക്കാവ്, മനോജ് അഴീക്കൽ, എം.ആര്യ, ബി. കൃഷ്ണപ്രിയ, സിദ്ധിവിനായക്, എ.കെ.കാവ്യാകൃഷ്ണൻ എന്നിവരെ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ആദരിച്ചു. മികച്ച ആസ്വാദനക്കുറിപ്പ് എഴുതിയ സുരജ സജി, അലീന, കൃപ അരുൺ, ഇന്ദു ഉണ്ണികൃഷ്ണൻ, അനുജ ചന്ദ്രൻ എന്നിവർക്ക് ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ. മിനിമോൾ സമ്മാനദാനം നിർവഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എൽ.കെ.ദാസൻ, നിയമസഭ ഡെപ്യൂട്ടി സെക്രട്ടറി വി. വിജയകുമാർ, എ. മജീദ്, പി. ജെ. കുഞ്ഞിച്ചന്തു, ആർ. മോഹനൻ, എ. ഷാനിദാമോൾ, കെ. ആർ. വത്സൻ, എൽ. നവശാന്ത്, അഭിജിത് ശങ്കർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അക്ഷരഗീതാലാപനം, വി. ദിവലക്ഷ്മിയുടെ സംഗീതപരിപാടി, ബി. കൃഷ്ണപ്രിയയുടെ നൃത്തപരിപാടി എന്നിവയും ഉണ്ടായിരുന്നു.