photo
കരുനാഗപ്പള്ളി ഉപജില്ലാ സ്കൂൾ പ്രവേശനോത്സവം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: സ്കൂൾ തുറക്കുമ്പോഴുള്ള പതിവ് മഴ ഇത്തവണ ഉണ്ടായില്ല. പകരം കുരുന്നുകളുടെ ചിരിമഴയിൽ നനഞ്ഞ് സ്കൂളുകളിൽ പ്രവേശനോത്സവം ഗംഭീരമായി. കരുനാഗപ്പള്ളി ഉപജില്ലാ പ്രവേശനോത്സവം മുഴങ്ങോട്ടുവിള എസ്.കെ. വി യു .പി സ്കൂളിൽ സി. ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം. ഷാജഹാൻ അദ്ധ്യക്ഷനായി. എ. ഇ. ഒ ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു. യൂണിഫോമുകൾ നഗരസഭാ ചെയർമാൻ കോട്ടയിൽരാജുവും പുസ്തകങ്ങൾ വൈസ് ചെയർപേഴ്സൺ സുനിമോളും പഠന കിറ്റുകൾ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എൽ. ശ്രീലതയും വിതരണം ചെയ്തു.

കരുനാഗപ്പള്ളി ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ പ്രവേശനോത്സവം വനിതാകമ്മിഷൻ അംഗം അഡ്വ.എം.എസ്.താര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനിൽ .ആർ.പാലവിള അദ്ധ്യക്ഷനായി. സ്‌കൂൾ മാനേജർ വി.രാജൻപിള്ള, പ്രിൻസിപ്പൽ ഐ.വീണാറാണി, മോഹൻകുമാർ, ഷിഹാബ്.എസ്.പൈനുംമൂട് എന്നിവർ സംസാരിച്ചു. പ്രഥമ അദ്ധ്യാപിക രശ്മിദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജെ.പി.ജയലാൽ നന്ദിയും പറഞ്ഞു. കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു മുഖ്യ പ്രഭാഷണം നടത്തി. പി.ടി.ഐ പ്രസിഡന്റ് രഞ്ജിത്ത് അദ്ധ്യക്ഷനായി. ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പ്രവേശനോത്സവം ഡിവിഷൻ കൗൺസിലർ സുഷ അലക്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ മായാ ശ്രീകുമാർ അദ്ധ്യക്ഷനായി.