5euer
പരവൂർ ഗവ. യു പി എസിലെ പ്രവേശനോത്സവം കാഞ്ഞാവെളി വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

പരവൂർ : ഗവ. യു.പി. എസിലെ പ്രവേശനോത്സവം കഥാകൃത്തും കവിയുമായ കാഞ്ഞാവെളി വിജയകുമാർ ഉദ്ഘാടനം ചെയ്തു. ചിട്ടയായ പരിശ്രമമാണ് വിജയത്തിന്റെ ആദ്യ ചവിട്ടുപടിയെന്ന് അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു. സ്കൂളിലെ മഹാകവി കെ.സി.സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ എസ്.എം.സി ചെയർപേഴ്സൻ ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷ പി.ശ്രീജ, ഉപാദ്ധ്യക്ഷൻ എ.സഫർ കയാൽ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ വി.അംബിക, കൗൺസിലർമാരായ ഷീല, നസീമ, ആരിഫ, കോങ്ങാൽ എൻ.എസ്.എസ് കരയോഗം സെക്രട്ടറി മുരളീധരൻ ആശാൻ, സുന്ദരരാജ്, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. സ്കൂളിന്റെ പുതുവർഷ മാസ്റ്റർ പ്ലാൻ പ്രകാശനം കൗൺസിലർ ആരിഫ നിർവ്വഹിച്ചു. സ്കൂൾ ലീഡർ അൽഫാത്തിമ സ്വാഗതവും പ്രഥമാദ്ധ്യാപിക എസ്.സുധ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.