 
ഓടനാവട്ടം: വൈസ്‌മെൻ ഇന്റർനാഷണൽ ഓടനാവട്ടം ടൗൺ ക്ലബ്ബിന്റെ വാർഷികവും കുടുംബ സംഗമവും നടത്തി. പ്രസിഡന്റ് കെ. കെ. കുര്യൻ അദ്ധ്യക്ഷനായി. സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയണൽ ഡയറക്ടർ കെ.എൻ.അയ്യപ്പൻ യോഗം ഉദ്‌ഘാടനം ചെയ്തു. തുടർന്ന് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. സെക്രട്ടറി സുരേഷ് ബാബു, രാജുമോൻ എബ്രഹാം, രാജശേഖരൻ പിള്ള, അനിൽ കുമാർ, ജി. രാജൻ, എസ്. ഉദയകുമാർ ജോൺസൺ എബ്രഹാം, മേബിൾജോസ് തുടങ്ങിയവർ സംസാരിച്ചു.