nss-
എസ്. എൻ കോളേജ് എൻ. എസ്. എസ് വോളന്റിയർമാർ കന്റോൺമെന്റ് എൽ.എം.എസ് എൽ.പി സ്കൂളിലെ കുരുന്നുകൾക്കൊപ്പം

കൊല്ലം : എസ്. എൻ കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാർ കന്റോൺമെന്റ് എൽ.എം.എസ് എൽ.പി സ്കൂളിലെ കുരുന്നുകൾക്കൊപ്പം പ്രവേശനോത്സവം ആഘോഷിച്ചു. എസ്.എൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.നിഷ തറയിൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. എസ്.വിദ്യ, ഡോ.എൻ.ഷാജി എന്നിവർ നേതൃത്വം നൽകി. സ്കൂൾ മാനേജർ ഫാ. ഡേവിഡ് ആബേൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഡി.എസ്.ഷൈനി ദാസ്, പി.ടി.എ പ്രസിഡന്റ് ഷാജി തോമസ് എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു.

മധുര പലഹാരങ്ങൾ, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്ത് എൻ.എസ്.എസ് വോളന്റിയർമാർ പ്രവേശനോത്സവത്തിന് മാറ്റു കൂട്ടി. നേരത്തെ, കെട്ടിടവും പരിസരവും വൃത്തിയാക്കിയും ചുമർചിത്രങ്ങൾ വരച്ചും പ്രവേശനോത്സവത്തിനായി ഇവർ സ്കൂളിനെ തയ്യാറാക്കിയിരുന്നു.