 
പരവൂർ : നെടുങ്ങോലം ഗവ. ഹൈസ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കോളർഷിപ്പ് നേടിയ കുട്ടികളെ ആദരിച്ചു. സർവീസിൽ നിന്ന് വിരമിച്ച ഹയർസെക്കൻഡറി പ്രിൻസിപ്പലിനെ സ്കൂൾ ഹെഡ്മിസ്ട്രസ് സൂസൻ വർഗീസ് ആദരിച്ചു. ഒന്നാംക്ലാസിൽ പുതുതായി ചേർന്ന കുരുന്നുകൾക്ക് സൗജന്യമായി ബാഗുകൾ വിതരണം ചെയ്തു. ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് സുശീല ദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശകുന്തള, വാർഡ് അംഗം സുരേന്ദ്രൻ, സ്കൂൾ വികസന സമിതി വൈസ് പ്രസിഡന്റ് ശ്രീധരൻ, സ്കൂൾ വികസന സമിതി കൺവീനർ ഷാജി, പി.ടി.എ വൈസ് പ്രസിഡന്റ് സിന്ധു എന്നിവർ സന്നിഹിതരായിരുന്നു. സ്റ്റാഫ് സെക്രട്ടറി സിന്ധു നന്ദി പറഞ്ഞു.