 
ശക്തികുളങ്ങര : മത്സ്യഫെഡ് അഴിമതിയെക്കുറിച്ച് ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിലപാട് വ്യക്തമാക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.പി. ജർമിയാസ് അവശ്യപ്പെട്ടു. മത്സ്യഫെഡിലെ അഴിമതിക്കെതിരെ യു.ഡി.എഫ് ശക്തികുളങ്ങര നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി.പി.സി ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.
മണ്ഡലം ചെയർമാൻ എസ്. എഫ് യേശുദാസൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കോലത്ത് വേണു , ബ്ലോക്ക് പ്രസിഡന്റ് ചവറ ഗോപകുമാർ ,കൺവീനർ അഡ്വ. ജസ്റ്റിൻ ജോൺ, സാബു നടരാജൻ, രാജ്മോഹൻ, അൽഫോൺസ് ഫിലിപ്പ്, ബാബു ജി. പട്ടത്താനം , ഗിരീഷ് മേച്ചേ ഴ്ത്ത്, സുനിൽ ലോറൻസ്,സേവ്യർ മത്യാസ്, അനിൽ ജോൺ, എം. സുമി , പുഷ്പാംഗദൻ , റീനാ നന്ദിനി, ഉല്ലാസ്, ജോൺ വിൽഫ്രഡ്, ശ്രീദേവി, ആൻസിൽ ബർണാഡ്, രാജേഷ്, പി. ആർ.രാഗേഷ്, ശിവശങ്കര കുരുക്കൾ, ജോസഫ് മണ്ണാശ്ശേരി, റോയി ഓസ്റ്റിൻ എന്നിവർ സംസാരിച്ചു. പുഷ്പ രാജൻ, കലേശൻ, വിക്ടർ, ജോൺസൺ, ജോസ് ഇഗ്നേഷ്യസ്, മക്കാരി ബർണാഡ്,സുജിത്ത് , യേശുദാസൻ ആന്റണി എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.