 
ശാസ്താംകോട്ട: മുതുപിലാക്കാട് ഗവ. പ്രീ പ്രൈമറി ആൻഡ് എൽ.പി.സ്കൂളിൽ പ്രവേശനോത്സവം നടത്തി. കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.ശിവശങ്കരൻ നായർ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ തൊളിയ്ക്കൽ സുനിൽ അദ്ധ്യക്ഷനായി. നോട്ട്ബുക്ക് വിതരണവും മുഖ്യപ്രഭാഷണവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതയും ഐ.ഡി കാർഡ് വിതരണം ഗ്രാമ പഞ്ചായത്തംഗം അനിൽ തുമ്പോടനും നിർവഹിച്ചു. കെ.ജി.ശശിധരൻ , ഐ. ബേബി, അജയൻ , രാഘവൻ നായർ , എം.ചന്ദ്രശേഖരൻ പിള്ള , ചന്ദ്രഹാസൻ എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച്.എം.കെ.മായാദേവി സ്വാഗതവും സീനിയർ അസിസ്റ്റന്റ് ജോത്സിലി ജോസ് നന്ദിയും പറഞ്ഞു.