 
പരവൂർ : കോട്ടപ്പുറം ഹൈസ്കൂളിലെ പ്രവേശനോത്സവം വർണാഭമായി. പായസം, മിഠായി, ബലൂൺ എന്നിവ നൽകി വിദ്യാർത്ഥികളെ സ്വീകരിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് നഗരസഭാ വിദ്യാദ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി. അംബിക ഉദ്‌ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീലാൽ, ഹെഡ്മിസ്ട്രസ് സി.എസ്.അനിത, പി.ടി.എ പ്രസിഡന്റ ആർ. സതീഷ്കുമാർ, വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ, മുഹമ്മദ് യാസി, വിജയകൃഷ്‌ണൻ നായർ എന്നിവർ സംസാരിച്ചു. സ്കോളർഷിപ്പ് നേടിയ കുട്ടികളെ അനുമോദിച്ചു.