
കൊല്ലം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന കൊല്ലത്തെ ശിശുപരിചരണ കേന്ദ്രത്തിൽ നഴ്സിനെ ആവശ്യമുണ്ട്. ബി.എസ്‌സി. നഴ്സിംഗ് / ജനറൽ നഴ്സിംഗ് യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി 45 വയസ്. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. അപേക്ഷകൾ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ 8ന് മുമ്പ് ലഭിക്കണമെന്ന് ജനറൽ സെക്രട്ടറി ഡോ. ജെ.എസ്. ഷിജൂഖാൻ അറിയിച്ചു. ഫോൺ: 0471 2324932,