photo
വെട്ടിക്കോട് എസ്.എൻ.ഡി.പി. ശാഖാ പ്രതിഷ്ഠാ വാർഷികം പി.എസ്. സുപാൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചൽ: എസ്.എൻ.ഡി.പി യോഗം വെട്ടിക്കോട് ശാഖയിലെ മൂന്നാം പ്രതിഷ്ഠാ വാർഷികം പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യോഗം. അസി. സെക്രട്ടറി വനജാ വിദ്യാധരൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ഹരിദാസ് അദ്ധ്യക്ഷനായി. ശ്രീകൃഷ്ണാഗ്രൂപ്പ് എം.ഡി അജിത് കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു തിലകൻ, ശ്രീജ, അനുജ, ശാഖ സെക്രട്ടറി പി. പ്രദീപ്, അരുൺ ചന്ദ്രശേഖർ, ഹർഷൻ, ബാബു കുട്ടൻകുന്നിൽ, അനിൽകുമാർ, സത്യാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.