deepam-
ഇലഞ്ഞിക്കോട് കോ-ഓപ്പറേറ്റീവ് എൽ.പി.എസിൽ പ്രവേശനോത്സവത്തിന് എത്തിയ കുട്ടികളെ അക്ഷരദീപം തെളിച്ച് വരവേൽക്കുന്നു.

എഴുകോൺ : സ്കൂൾ തുറക്കുമ്പോഴുള്ള പതിവ് മഴ ഇത്തവണ ഉണ്ടായില്ല. പകരം കുരുന്നുകളുടെ ചിരിമഴയിൽ നനഞ്ഞ് സ്കൂളുകളിൽ പ്രവേശനോത്സവം ഗംഭീരമായി. എഴുകോൺ പഞ്ചായത്ത് തല പ്രവേശനോത്സവം നെടുമ്പായിക്കുളം എം.എൻ.യു.പി.എസിൽ പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ ഉദ്ഘാടനം ചെയ്തു. ആതിര ജോൺസൺ അദ്ധ്യക്ഷയായി. ബ്ലോക്ക് - ഗ്രാമപ്പഞ്ചായത്തംഗങ്ങളായ മിനി അനിൽ, വി.സുഹർബാൻ, ആർ.എസ്. ശ്രുതി, മാനേജർ തങ്കച്ചൻ പാപ്പച്ചൻ , മിനിമോൾ .എ .എം, ഹരി ബാലചന്ദ്രൻ , ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.

എഴുകോൺ ഗവ.എൽ.പി.എസിൽ

ഗ്രാമപ്പഞ്ചായത്തംഗം ആർ.വിജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.പി. മനേക്ഷ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക ഡെൽഫിൻ മേരി , വസന്ത , സവിത , ഗംഗ, രമ തുടങ്ങിയവർ പ്രസംഗിച്ചു.

ഇരുമ്പനങ്ങാട് ഗവ.കോ-ഓപ്പറേറ്റീവ് എൽ.പി.എസിൽ

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ ഉദ്ഘാടനം ചെയ്തു. സുപ്രിയ സുനിൽ അദ്ധ്യക്ഷയായി. വികസന കാര്യ ചെയർമാൻ ടി.ആർ.ബിജു, ഹൃദയകുമാരി , ഇരുമ്പനങ്ങാട് ബാബു, സുനിൽ കുമാർ, പ്രഥമാദ്ധ്യാപിക സിന്ധു തുടങ്ങിയവർ പ്രസംഗിച്ചു. കരീപ്ര ഗ്രാമപ്പഞ്ചായത്ത് തല പ്രവേശനോത്സവം തൃപ്പിലഴികം ഗവ.എൽ.പി.എസിൽ പ്രസിഡന്റ് പി.എസ്. പ്രശോഭ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷനായി. ബ്ലോക്ക് - ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ എം. തങ്കപ്പൻ , എ. അഭിലാഷ്, സി. ഉദയകുമാർ , എസ്.സന്ധ്യാ ഭാഗി, എസ്.എസ്.സുവിധ , അംഗങ്ങളായ വൈ. റോയി, റെയ്ച്ചൽ, പ്രഥമാദ്ധ്യാപിക ലൂസി പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.

കുഴിമതിക്കാട് ഗവ.എൽ.പി.എസിൽ

ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ഓമനക്കുട്ടൻ പിള്ള ഉദ്ഘാടനം ചെയ്തു. റോമി ബോസ് അദ്ധ്യക്ഷനായി. കവി അൻസാരി ബഷീർ, എം.ഐ. റെയ്ച്ചൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഇടയ്ക്കിടം ഗവ.എൽ.പി.എസിൽ സി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി. ബാബുരാജൻ പിള്ള അദ്ധ്യക്ഷനായി. എസ്.എസ്.സുവിധ , പി.എസ്.സുന്ദരേശൻ ,വിജയധരൻ , പ്രഥമാദ്ധ്യാപിക അനിതകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.

കരീപ്ര ഗവ.എൽ.പി.എസിൽ

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ടി.എസ്.ബിജു അദ്ധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് അംഗം പി.കെ. അനിൽ കുമാർ , വി.പി.ജെസി, വി.എൻ. പ്രകാശ്, പ്രഥമാദ്ധ്യാപിക ഹർഷ കുമാരി തുടങ്ങിയവർ പങ്കെടുത്തു.

മടന്തകോട് ഇ.വി.യു.പി.എസിൽ

ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ എസ്.സന്ധ്യാഭാഗി ഉദ്ഘാടനം ചെയ്തു. പ്ലാക്കോട് ബി.ടി.വി. എൽ.പി.എസിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾ വൃക്ഷത്തൈ നട്ടു.