 
കൊട്ടാരക്കര: ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിലെ കമ്പംകോട് എൽ.പി സ്കൂളിന്റെ പുതിയ മന്ദിരം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവൻ അദ്ധ്യക്ഷയായി. കൊടിക്കുന്നിൽ സുരേഷ് എംപി, പി.ഐഷാപോറ്റി, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹർഷകുമാർ, പി.കെ. ജോൺസൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അലക്സാണ്ടർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബെൻസി റെജി, പഞ്ചായത്ത് അംഗങ്ങളായ മേരി ഉമ്മൻ, അംബികാദേവി, ബിന്ദു പ്രകാശ്, എസ്.ഹരികുമാർ, ലാലി ജോസഫ്, കെ. പ്രതാപകുമാർ, ജി.ആർ. സുരേഷ്, സാംസൺ വാളകം, പ്രവീൺ അണ്ടൂർ, ഹെഡ്മിസ്ട്രസ് പി.ഷീജ, പി.ടി.എ പ്രസിഡന്റ് എ.സന്തോഷ് എന്നിവർ സംസാരിച്ചു. വിവിധ സ്കോളർഷിപ്പ് ലഭിച്ച കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 62 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഹൈടെക് ക്ലാസ് മുറികളോടെയുള്ള ബഹുനില മന്ദിരമാണ് നാടിന് സമർപ്പിച്ചത്.