vyapari-
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഊന്നിൻമൂട് യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഊന്നിൻമൂട് യൂണിറ്റ് ഭാരവാഹി തിരഞ്ഞെടുപ്പും പൊതുസമ്മേളനവും ഗ്രാൻഡ് ഷോപ്പിംഗ് കോപ്ലക്സിൽ നടന്നു. യൂണിറ്റ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ ബി. പ്രേമാനന്ദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ പ്രസിഡന്റ്

എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി ജി.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. കബീർ, ബി.രാജീവ്, ഡോ.രാമഭദ്രൻ, നേതാജി ബി.രാജേന്ദ്രൻ, ശ്രീരാജൻ കുറുപ്പ്, എസ്.പളനി എന്നിവർ പങ്കെടുത്തു.

ബി.പ്രേമാനന്ദിനെ വീണ്ടും യൂണിറ്റ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ജനറൽ സെകട്ടറിയായി ബിനു ചാറ്റർജിയേയും ആക്ടിംഗ് ജനറൽ സെക്രട്ടറിയായി തുളസീധരനെയും ട്രഷററായി ടി.ജയനെയും തിരഞ്ഞെടുത്തു.

ആർ.മഹേശൻ, കുട്ടപ്പൻ, അജിത് കുമാർ, സുഗന്ധകുമാർ, ജി.കുമാർ (വൈസ് പ്രസിഡന്റുമാർ)​,​ ജയലാൽ,വിഷ്ണു,ധനുഷ് (സെക്രട്ടറിമാ‌ർ)​,​ സുരേഷ്,സുധീർ, രസിക ബിജു, ഷിബു, രാജീവ് (എക്സിക്യുട്ടീവ് മെമ്പറർമാ‌ർ)​ എന്നിവരാണ് മറ്റു ഭാരവാഹികൾ.