 
ചാത്തന്നൂർ :വേളമാനൂർ ഗവ. യു.പി സ്കൂളിലെ പ്രവേശനോത്സവത്തിൽ പഠനോപകരണ വിതരണവും കലാപരിപാടികളും കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. എസ്. എം. സി ചെയർമാൻ യു. രാജേഷ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് അംഗം ചന്ദ്രിക, ഹെഡ്മിസ്ട്രസ്സ് ബി. വസന്തകുമാരി, സ്കൂൾ വികസന സമിതി ചെയർമാൻ പി. എം. രാധാകൃഷ്ണൻ, ആപ്ഗ്രഡേഷൻ കമ്മിറ്റി ചെയർമാൻ എൻ. ദേവദാസ് , മുൻ വാർഡ് അംഗം ആർ. ഡി. ലാൽ, സീനിയർ അസിസ്റ്റന്റ് എൽ. ബിന്ദുമോൾ, സ്റ്റാഫ് സെക്രട്ടറി വി.ഷീല എന്നിവർ സംസാരിച്ചു.