കൊല്ലം: ബിവറേജസ് കോർപറേഷൻ ആൻഡ് കൺസ്യൂമർ ഫെഡ് കോ-ഓഡിനേഷൻ കമ്മിറ്റി (ഐ.എൻ.ടി.യു.സി) ജില്ലാ നേതൃയോഗവും വിരമിക്കുന്ന ജീവനക്കാരെ ആദരിക്കലും നടന്നു. ഡി.സി.സി ഓഫീസിൽ ചേർന്ന യോഗം കെ.പി.സി.സി അച്ചടക്ക സമിതി അംഗം എൻ.അഴകേശൻ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന ജീവനക്കാരായ സി.അർജുനൻ, ബാഹുലേയൻ, ശോഭന, എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ഉഗേഷ് കുമാർ അദ്യക്ഷത വഹിച്ചു. കുരീപ്പുഴ വിജയൻ, രാഗേഷ്, ദിനേശൻ, ആശ്രമം സജീവ്, വി. ബാബുരാജ്, ജോസ് എന്നിവർ സംസാരിച്ചു.