ഓയൂർ: മരുതമൺപള്ളി എസ്.എൻ. വി യു. പി സ്കൂളിൽ നടന്ന പ്രവേശനോത്സവം നാടക സിനിമാ പ്രവർത്തകൻ റെജു ശിവദാസ് സാപ്പിയൻസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജിഷ വിനോദ് അദ്ധ്യക്ഷയായി. ചടങ്ങിൽ
ബ്ലോക്ക് പഞ്ചായത്തംഗം ബി. ബിന്ദു, വാർഡ് മെമ്പർ വിനീത ജോൺ,സ്കൂൾ മാനേജർ എസ്. സുഭാഷ് എന്നിവർ സംസാരിച്ചു. എച്ച്.എം ആർ. മഞ്ചു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ. ബിനു നന്ദിയും പറഞ്ഞു.