pravashanolsavam-
കോർപ്പറേഷൻ തല പ്രവേശനോത്സവം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : കോർപ്പറേഷൻ തല പ്രവേശനോത്സവം കോയിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് ഏകീകൃത കളർ കോഡുള്ള യൂണിഫോം നടപ്പിലാക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.

വിദ്യാഭ്യാസ,​ കായിക സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സവിതാദേവി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, കോയിക്കൽ ഡിവിഷൻ കൗൺസിലർ വി.സന്തോഷ് കുമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ജെ.തങ്കമണി, പി.ടി.എ പ്രസിഡന്റ് എസ്. ദിലീപ് കുമാർ, വൈസ് പ്രസിഡന്റ് അനിൽ നാരായണൻ, എസ്.എം.സി.ചെയർപേഴ്സൺ എം.ജി. മഞ്ജുഷ, സ്കൂൾ വികസന സമിതി ചെയർമാൻ എ.എം.റാഫി, മാതൃസമിതി പ്രസിഡന്റ് യമുന, സി.ആർ.സി. കോഡിനേറ്റർ സജി റാണി, ജെ.സി.ഐ. കൊല്ലം ടൗൺ പ്രസിഡന്റ് ജായു പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെയും ജെ.സി.ഐ കൊല്ലം ടൗണിന്റെയും നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ്സ് എൻ.എം നജീ സ്വാഗതവും പ്രിൻസിപ്പൽ എസ്. മഞ്ജു നന്ദിയും പറഞ്ഞു.