കൊല്ലം: സി.പി.ഐ ജില്ലാസമ്മേളനത്തിന്റെ വിജയത്തിലേക്ക് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. എം.എൻ.സ്മാരകത്തിൽ ചേർന്ന സ്വാഗതസംഘ രൂപീകരണയോഗത്തിൽ സംസ്ഥാന എക്സി. അംഗം കെ.ആർ.ചന്ദ്രമോഹനൻ അദ്ധ്യക്ഷനായി. എ.രാജീവ് സ്വാഗതം പറഞ്ഞു. സംസ്ഥാന അസി. സെക്രട്ടറി കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. മന്ത്രി ജെ.ചിഞ്ചുറാണി, ജില്ലാസെക്രട്ടറി മുല്ലക്കര രത്നാകരൻ എന്നിവർ സംസാരിച്ചു. ആർ.രാമചന്ദ്രൻ, പി.എസ്.സുപാൽ എം.എൽ.എ, ജില്ലാ അസി. സെക്രട്ടറി ജി.ലാലു, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം.കെ.ഡാനിയൽ തുടങ്ങിയവർ പങ്കെടുത്തു.
ഭാരവാഹികളായി കെ.പ്രകാശ് ബാബു, കെ.ആർ.ചന്ദ്രമോഹനൻ, മന്ത്രി ജെ.ചിഞ്ചുറാണി, ദേശീയ കൗൺസിൽ അംഗം എൻ.അനിരുദ്ധൻ, ആർ.രാമചന്ദ്രൻ (രക്ഷാധികാരി), മുല്ലക്കര രത്നാകരൻ (ചെയർമാൻ), ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പി.എസ്.സുപാൽ എം.എൽ.എ, ജി.എസ്.ജയലാൽ എം.എൽ.എ, അഡ്വ. ആർ.വിജയകുമാർ, അഡ്വ. സാം.കെ.ഡാനിയേൽ, ഹണി ബെഞ്ചമിൻ (വൈസ് ചെയർമാൻ), അഡ്വ. ജി.ലാലു (ജനറൽ കൺവീനർ), ജി.ബാബു, ഡി.സുകേശൻ, കെ.ആർ.മോഹനൻപിള്ള, സി.പി പ്രദീപ്, അഡ്വ. എ രാജീവ്, വിജയ ഫ്രാൻസിസ് ( ജോ. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.