poorva-
സെന്റ് അലോഷ്യസ് സ്കൂളിലെ പൂർവവിദ്യർത്ഥി സംഗമം കെ.എസ്.ഇ.ബി ചെയർമാൻ ഡോ. ബി. അശോക് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : സെന്റ് അലോഷ്യസ് സ്കൂളിലെ 1982 ലെ പത്ത് ഡിയിലെ

വിദ്ധ്യാർത്ഥികൾ അതേ ക്ളാസ് മുറിയിൽ ഒത്തുചേർന്നു. സ്കൂളിൽ നടന്ന ചടങ്ങിൽ പൂർവവിദ്യർത്ഥിയും കെ.എസ്.ഇ.ബി ചെയർമാനുമായ ഡോ.ബി.അശോക് ഉദ്ഘാടനം ചെയ്തു. വൈകിട്ട് തങ്കശ്ശേരി ഡി ഫോർട്ട് അങ്കണത്തിൽ കുടുംബ സംഗമവും നടന്നു. 40 വർഷം മുമ്പ് സ്കൂൾ അങ്കണത്തിൽ അവതരിപ്പിച്ച് സമ്മാനം നേടിയ മതങ്ങളേ വഴിമാറൂ എന്ന നാടകം വീണ്ടും അവതരിപ്പിച്ചു. അന്നത്തെ വിദ്യാർത്ഥികൾ തന്നെയാണ് ഇത്തവണയും നാടകം അവതരിപ്പിച്ചതെന്നത് ചടങ്ങിന് മാറ്റുകൂട്ടി.