
കൊല്ലം: നാടാർ സംഘത്തിന്റെയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സാക്യാമ്പ് ഞായറാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ കൊല്ലം നാടാർസംഘം ഓഡിറ്റോറിയത്തിൽ നടക്കും. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. ശസ്ത്രക്രിയ ആവശ്യമുള്ളവരെ അന്നേ ദിവസം തിരുനെൽവേലിക്ക് കൊണ്ടുപോവുകയും അടുത്ത ദിവസം ശസ്ത്രക്രിയ ചെയ്ത് മടക്കി അയക്കുകയും ചെയ്യും. ഭാരവാഹികളായ ആർ.വിജയരാജൻ, ആർ.ശിവശങ്കർ, കെ.ശ്രീനിവാസൻ, ആർ.രാജേഷ്, പി.ജയഗുണസിംഗ്, എ.എൽ.എസ്.പ്രഭു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.