 
പരവൂർ: ജനങ്ങളെ കൂടുതൽ ദുരിതത്തിലേയ്ക്ക് തള്ളിവിടുന്ന ഔഷധവില വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചാത്തന്നൂർ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂരിൽ പ്രതിഷേധ റാലിയും യോഗവും നടന്നു. പരിഷത്ത് ജില്ലാ സെക്രട്ടറി കെ. പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. കേന്ദ്ര നിർവാഹക സമിതി അംഗം ജി.രാജശേഖരൻ പങ്കെടുത്തു. ജില്ലാ കമ്മിറ്റി അംഗം ബി.വേണു. ചാത്തന്നൂർ മേഖല കമ്മിറ്റി അംഗം വേണുഗോപാൽ ചോഴത്ത്, പരവൂർ യുണിറ്റ് ഭാരവാഹികളായ അഷറഫ്, സുധീർ എന്നിവർ നേതൃത്വം നൽകി.