fish-
മത്സ്യഫെഡ് അഴിമതിക്കെതിരെ ജില്ലാ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മത്സ്യഫെഡിലെ കോടികളുടെ അഴിമതിയിൽ ചെയർമാൻ മുതൽ മന്ത്രി വരെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. മഞ്ഞു മലയുടെ ഒരറ്റം മാത്രമാണ് പുറത്തു വന്നിരിക്കുന്നത്. കുറ്റക്കാരായി ഇപ്പോൾ കണ്ടെത്തിയത് പരൽ മീനുകൾ മാത്രമാണ്. അഴിമതിയിലെ വമ്പൻ സ്രാവുകൾ പുറത്തു വരണം. ഇതിനായി ഉന്നത അന്വേഷണം വേണം. അത്താഴപ്പട്ടിണിക്കാരായ മത്സ്യത്തൊഴിലാളികളുടെ പിച്ചച്ചട്ടിയിൽ കൈയ്യിട്ട് വാരുകയാണ് സഖാക്കൾ ചെയ്തതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ആരോപിച്ചു.

മത്സ്യഫെഡ് ജില്ലാ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് കോൺഗ്രസ് ചവറ മണ്ഡലം പ്രസിഡന്റ് ശരത് പട്ടത്താനം അദ്ധ്യക്ഷനായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ വിനു മംഗലത്ത്, ഷംല നൗഷാദ്,യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ആർ.രാഗേഷ് കുമാർ,റിനോസ് ഷാ,അനന്തൻ പന്മന, നേതാക്കളായ ജോയ്മോൻ,മുനീർ, കുറ്റിയിൽ മുഹ്സിൻ,സഞ്ജയ് കുമാർ, എസ്.പി.അതുൽ, അജിത് കളരി, അനിൽകുമാർ, മഹേഷ്‌ ,സന്തോഷ്. ജാക്സൺ, നിസാർ കളത്തിക്കാട്, മേച്ചിലേത്ത് ഗിരീഷ്, അനിൽ, ജോൺ,നെഫ്സൽ,ഗോപു എന്നിവർ സംസാരിച്ചു.