കൊല്ലം: സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന സിവിൽ സർവീസ് അക്കാഡമി കൊല്ലം സെന്ററിൽ 2022-23 ബാച്ചിലെ പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം ജില്ലാ കളക്ടർ അഫ്‌സാന പർവീൻ നിർവഹിച്ചു. സെന്റർ കോ ഓർഡിനേറ്റർ പ്രൊഫ. എ. ഹാഷിമുദീൻ അദ്ധ്യക്ഷനായി. ടി.കെ.എം. ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ചിത്ര ഗോപിനാഥ്, കേരള സർവകലാശാല സെനറ്റ് അംഗം എസ്.ഷാജിത,​ അക്കാഡമി സീനിയർ ഫാക്കൽറ്റി കെ.ആർ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. 7 വരെ ജില്ലാ പൊലീസ് കമ്മിഷണർ ടി. നാരായണൻ,​ ജില്ലാ ഡെവലപ്പ്മെന്റ് കമ്മിഷണർ ആസിഫ്.കെ.യുസഫ്, സബ് കളക്ടർ ചേതൻ കുമാർ മീണ, അസി. പൊലീസ് കമ്മിഷണർ നകുൽ ദേശ്മുഖ് എന്നിവർ ഓറിയന്റേഷൻ ക്ലാസുകൾ നടത്തും.