 
കല്ലുവാതുക്കൽ : കോൺഗ്രസ് കല്ലുവാതുക്കൽ മണ്ഡലം കമ്മിറ്റിയുടെയും യു.ഡി.എഫ് കല്ലുവാതുക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെയും നടക്കൽ റോഡിലെ ഓഫീസ് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ പി.രാജേന്ദ്രപ്രസാദ് ഉദ്‌ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ വട്ടക്കുഴിക്കൽ മുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി നിർവാഹകസമിതി അംഗം അഡ്വ.എ.ഷാനവാസ്ഖാൻ മുഖ്യപ്രഭാഷണം നടത്തി.യു.ഡി.എഫ് ചാത്തന്നൂർ നിയോജകമണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു, ഡോ.നടക്കൽ ശശി, പി.പ്രതീഷ്കുമാർ, ഉണ്ണികൃഷ്ണൻ, പാരിപ്പള്ളി ബിജു, മണ്ഡലം പ്രസിഡന്റുമാരായ വിഷ്ണു വിശ്വരാജൻ, അഡ്വ. സിമ്മിലാൽ,യു.ഡി.എഫ് നേതാക്കന്മാരായ അനിൽ കുളമട, എൻ. ശാന്തികുമാർ, ഗിരിജാ ഗോപാലകൃഷ്ണൻ, പാരിപ്പള്ളി വിനോദ്,പാറയിൽ രാജു, അഭിലാഷ് കുമാർ,അഡ്വ.ആർ.എസ് മിനി, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വി.അശ്വതി, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ആർ.ഡി.ലാൽ തുടങ്ങിയവർ സംസാരിച്ചു.