 
കൊല്ലം : കല്ലുവാതുക്കൽ കാർഷികവികസന സഹകരണ സംഘം ഡയറക്ടറും കോൺഗ്രസ് നേതാവും ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായിരുന്ന അഡ്വ. മീനമ്പലം ബാബുവിനെ അനുസ്‌മരിച്ചു.
കല്ലുവാതുക്കൽ കാർഷിക വികസനബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഡോ.നടക്കൽ ശശി അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.സി.സി നിർവാഹകസമിതി അംഗം അഡ്വ.എ.ഷാനവാസ്ഖാൻ, എസ്.എൻ.വി.ആർ.സി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു, നടക്കൽ സർവീസ് സഹ.ബാങ്ക് പ്രസിഡന്റ് വി.ഗണേശ്, ഡി.സി.സി സെക്രട്ടറിമാരായ പി.പ്രതീഷ്കുമാർ, എൻ. ഉണ്ണികൃഷ്ണൻ, ബിജു പാരിപ്പള്ളി, അഡ്വ. ആർ.എസ്.മിനി, വിഷ്ണു വിശ്വരാജൻ, അഡ്വ.സിമ്മിലാൽ, എൻ.ശാന്തികുമാർ എന്നിവർ സംസാരിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗം പാറയിൽ രാജു സ്വാഗതവും സെക്രട്ടറി ആർ.ശ്രീജ നന്ദിയും പറഞ്ഞു.